Skip to main content

ഹാന്‍വീവില്‍ 40 ശതമാനം വിലക്കുറവ്

 സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ വില്പന കേന്ദ്രമായ എറണാകുളം ഇയാട്ടില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂമില്‍ ക്രിസ്മസ്-പുതുവര്‍ഷം പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങള്‍ക്കും 40 ശതമാനം വിലക്കുറവില്‍ വില്പന ആരംഭിച്ചു. 20 ശതമാനം ഡിസ്‌കൗണ്ടും 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് 20,000 രൂപയുടെ തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും. പലിശയില്ലാതെ അഞ്ചു മാസ തവണകളായി തിരിച്ച് അടച്ചാല്‍ മതിയാകും. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്നതാണ് ഹാന്‍വീവ് കൈത്തറി വസ്ത്രങ്ങള്‍.

date