Post Category
പെരിയാർവാലിയിലൂടെയുള്ള ജല വിതരണം ജനു. ഒന്നു മുതൽ
കാക്കനാട്: പെരിയാർവാലി മെയിൻ കനാലിലൂടെയുള്ള ഈ വർഷത്തെ ജലവിതരണത്തിന്റെ ട്രയൽ റൺ ഡിസംബർ 24 മുതൽ ആരംഭിക്കും. തുടർന്ന് ലോലെവൽ കനാലിലൂടെയും ഹൈലെവൽ കനാലിലൂടെയുമുള്ള ജലവിതരണത്തിന് ട്രയൽ റൺ നടത്തി ജനുവരി ഒന്നുമുതൽ ജലവിതരണം പൂർണമായ തോതിൽ ആരംഭിക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഓരോ കനാലിലൂടെയും ഊഴം അനുസരിച്ചായിരിക്കും ജലവിതരണം.
date
- Log in to post comments