Post Category
ബാർജ് സ്രാങ്ക് ഒഴിവ്
എറണാകുളം: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ ബാർജ് സ്രാങ്ക് തസ്തികയിലേക്ക് ആറ് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം 2022 ജനുവരി നാലിനു മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 37 നും മധ്യേ . നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷി ക്കാരും അർഹരല്ല. യോഗ്യതകൾ : എഴുത്തും വായനയും അറിയണം. കേരള ഇൻ ലാൻഡ് വെസൽ റൂൾ 2010 കീഴിൽ ലഭിച്ച കറന്റ് മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ് / സെക്കന്റ് ക്ലാസ്) ഉണ്ടായിരിക്കണം.
date
- Log in to post comments