Skip to main content

എറണാകുളം ജില്ല - അറിയിപ്പുകള്‍

ദര്‍ഘാസ് 
    
എറണാകുളം ജില്ലാ ജയിലിലെ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് ഇഡ്ഡലി സ്റ്റീമര്‍, ടില്‍റ്റിങ് ഗ്രൈന്റര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ് കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും,പേരും എഴുതി സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം, സെസ് പി.ഒ, കാക്കനാട്-682037 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 20 മുതല്‍ 2022 ജനുവരി 19 വൈകിട്ട് മൂന്നു വരെ ദര്‍ഘാസ് ഫോം ലഭിക്കും. 2022 ജനുവരി 19 വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം,കാക്കനാട്  ഫോണ്‍ - 0484 2428520

എറണാകുളം ജില്ലാ ജയിലിലെ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് പള്‍വ്വറൈസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ് കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും,പേരും എഴുതി സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം, സെസ് പി.ഒ, കാക്കനാട്-682037 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 20 മുതല്‍ 2022 ജനുവരി 19 വൈകിട്ട് മൂന്നു വരെ ദര്‍ഘാസ് ഫോം ലഭിക്കും. 2022 ജനുവരി 19 വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം,കാക്കനാട്  ഫോണ്‍ - 0484 2428520

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എംബിബിഎസ്, എംഡി/ഡിഎ അനസ്‌തേഷ്യ. ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ 13.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.

വാഹനം ആവശ്യമുണ്ട്

ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷാ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ കരാര്‍ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നു. മഹീന്ദ്ര ബൊലേറോ, ടാറ്റ സുമോ, മാരുതി എര്‍ട്ടിഗ, സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഷെവര്‍ലേ എന്‍ജോയ്, ടാറ്റ ഇന്‍ഡിഗോ എന്നീ വാഹനങ്ങളാണ് വേണ്ടത്. 2022 ജനുവരി ഒന്നു മുതല്‍ 15 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ഘാസ് ഫോം ലഭിക്കും. ജനുവരി 25 ഉച്ചയ്ക്ക് 12.30 വരെ ഫോം സ്വീകരിക്കും. ജനുവരി 27 വൈകിട്ട് മൂന്നു മണിക്ക് ഫോം തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ - 0484 2784807

date