Post Category
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അനുശോചനം
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അനുശോചനം
തൃക്കാക്കര മണ്ഡലത്തിന്റെ ആദരണീയനായ ജനപ്രതിനിധി ശ്രീ. പി.ടി. തോമസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കളക്ടറായി ചുമതലയേറ്റതിന് ശേഷം ചുരുങ്ങിയ കാലം മാത്രമാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്. ഇക്കാലയളവിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളും നൽകിയ മാർഗനിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ്.
ശ്രീ പി.ടി. തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഈ നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
ആദരാഞ്ജലികൾ
ജാഫർ മാലിക്
കളക്ടർ, എറണാകുളം
date
- Log in to post comments