Post Category
തൃക്കാക്കര മണ്ഡലത്തില്‍ നാളെ (വ്യാഴം) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് നാളെ (ഡിസംബര്‍ 23, വ്യാഴം) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി.ടി. തോമസിനോടുള്ള ബഹുമാനാര്‍ഥവും അദ്ദേഹത്തിന്റെ ഭൗതിക ദേഹം തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുമാണ് അവധി.
date
- Log in to post comments