രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയില്‍ നിന്ന് യാത്രയായി
മൂന്നു ദിവസത്തെ കൊച്ചി സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയില്‍ നിന്ന് യാത്രയായി. കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ഇന്ന്(23 വ്യാഴം) രാവിലെ 10.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, വൈസ് അഡ്മിറല്‍ എം.എ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കോസ്റ്റ് ഗാര്‍ഡ് ഡി ഐ ജി എന്‍.രവി എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ യാത്രയാക്കിയത്.
തിരുവനന്തപുരത്ത് വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.
രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരുമുണ്ടായിരുന്നു.
- Log in to post comments