കണ്ടാണശ്ശേരിയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ വാട്ടര്‍ എ ടി എം പ്രവര്‍ത്തനം തുടങ്ങി. ഒരു രൂപ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകുന്ന സംവിധാനമാണ് വാട്ടര്‍ എ ടി എമ്മില്‍ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് രൂപ കോയിന്‍ നിക്ഷേപിച്ചാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കും. കൂനംമുച്ചിയില്‍ സജ്ജമാക്കിയ വാട്ടര്‍ എ ടി എമ്മിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ വി വല്ലഭന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ലേഖ റിപ്പോര്‍ട്ട് അവരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ധനന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷെക്കീല ക്ഷെമീര്‍, എന്‍ എ ബാലചന്ദ്രന്‍, നിവ്യ റെനീഷ്, പഞ്ചായത്ത് അംഗം എ എ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments