Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ അവസാന തീയതി നവംബര്‍ 20

കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് നവംബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഗുണഭോക്താക്കളാകാം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ പെടുന്ന വിവിധ ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടവര്‍ മറ്റ് അര്‍ഹ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് രേഖകള്‍ സഹിതം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

date