വയോസേവന അവാർഡ് 2021: അപേക്ഷകൾ ക്ഷണിക്കുന്നു
എറണാകുളം: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങൾ, കാലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ' വയോസേവന അവാർഡ് 2021' ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, എൻ.ജി.ഒകൾ, മെയിന്റെനൻസ് ട്രിബ്യൂണൽ എം.ഡബ്ല്യൂ.പി.എസ്.ഇ ആക്ട് 2007, വൃദ്ധ സദനങ്ങൾ, കലാകായിക രംഗങ്ങളിലെ മുതിർന്ന പൗരന്മാർ, ലൈഫ് ടൈം അച്ചീവ്മെന്റ് എന്നീ വിഭാഗങ്ങളിൽ അവാർഡിനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടുത്ത മാസം അഞ്ച്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട വിലാസം . ജില്ലാ സാമൂഹ്യനീതി ഓഫീസ്, എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് - 682030. ഫോൺ - 0484 2425377.
- Log in to post comments