Skip to main content

എറണാകുളം-അറിയിപ്പുകള്‍

അറിയിപ്പ്

 

കൊച്ചിഃ  എറണാകുളം ഗവ ലോകോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ഒരാളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഡിസംബർ 29-ന് രാവിലെ 11-ന് പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം. 

 

ക്വട്ടേഷ൯ ക്ഷണിച്ചു

 

കൊച്ചിഃ ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ‍‍ഡവലപ് മെൻറ്  ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന  പിണവൂ‌ർക്കുടി,  ഇടമലയാ‌‍‍‍ർ, മാതിരപ്പളളി, നേര്യമംഗലം എന്നിവിടങ്ങളിൽ പ്രവ‌ർത്തിക്കുന്ന നാല് പ്രിമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൈറ്റ് ഡ്രസ് വിതരണം നടത്തുന്നതിന് താൽപര്യമുളള വ്യക്തികളിൽ /സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ‍ഡിസംബ‌ർ 27-ന് ഉച്ചകഴിഞ്ഞ് മൂന്നു  വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2814987, 2970337.

 

താത്കാലിക നിയമനം

കൊച്ചിഃ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി  സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ്  തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന്  പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ‍ഡിഫാം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം  പ്രായം 20-40. താത്പര്യമുളള ഉദ്യാേഗാർത്ഥികൾ ‍ഡിസംബർ 30-ന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻ്റർവ്യൂവിന്  യോഗ്യത തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

 

കേരള മീഡിയ അക്കാദമി
മാധ്യമോത്സവം

കൊച്ചിഃ  കേരള മീഡിയ അക്കാദമി ഡിസംബര്‍ 26 മുതല്‍ 28 വരെ തീയതികളിലായി മാധ്യമോത്സവം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കോവളം കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്  വില്ലേജാണ് വേദി. ഡിസംബര്‍ 27 വൈകുന്നേരം 5.30ന് മാധ്യമ പ്രതിഭാ സംഗമം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. 2018, 2019 വര്‍ഷങ്ങളിലെ അക്കാദമിയുടെ മാധ്യമ അവാര്‍ഡുകള്‍ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കും. അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ കോഴ്‌സിന്റെ കോണ്‍വക്കേഷനും ഗവര്‍ണര്‍ നിര്‍വ്വഹിക്കും.  അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. എം.വിന്‍സന്റ് എം.എല്‍.എ, അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി ഗവര്‍ണര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. ഐ&പിആര്‍ഡി ഡയറക്ടര്‍ ഹരി കിഷോര്‍, മാധ്യമ നിരീക്ഷകന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.ചിന്ത ജെറോം അക്കാദമി അസി.സെക്രട്ടറി കല.കെ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ സംസാരിക്കും. കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ സഹകരണത്തോടെ കലാപരിപാടികളും അവതരിപ്പിക്കും. കന്റെമ്പററി ഡാന്‍സിന്റെ സംസ്ഥാനതല മത്സരമാകും നടക്കുക.

ഡിസംബര്‍ 26-ാം തീയതി വൈകുന്നേരം 5.30ന്  മാധ്യമജാലകം ഉത്സവസായാഹ്നം  മുന്‍ സാംസ്‌കാരിക മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും.  മീഡിയ അക്കാദമി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന പ്രതിവാര മാധ്യമ വിശേഷാല്‍ പരിപാടിയായ മാധ്യമജാലകത്തിന്റെ 175-ാം പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവ സായാഹ്നത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ മുഖ്യാതിഥിയാകും. സ്വരലയ ചെയര്‍മാന്‍ രാജ്‌മോഹന്‍, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെളളിമംഗലം, ദൂരദര്‍ശന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.ആര്‍.ബീന എന്നിവര്‍ പങ്കെടുക്കും. മാധ്യമജാലകത്തെ സമ്പന്നമാക്കുന്ന  തോമസ് ജേക്കബ് (മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍, മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍) , ഡോ.സെബാസ്റ്റിയന്‍ പോള്‍ (മാധ്യമനിരീക്ഷകന്‍), എസ്.ഡി.പ്രിന്‍സ് (മാധ്യമഭാഷാ വിദഗ്ദ്ധന്‍) എന്നിവരെ ആദരിക്കും. എപ്പിസോഡ് ഡയറക്ടര്‍  കെ.അജിത്, പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരെ പ്രത്യേകമായി അനുമോദിക്കും.  

ഡിസംബര്‍ 28ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ചിത്രാഞ്ജലി സ്റ്റുഡിയോ, നിയമസഭാ മന്ദിരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

date