എറണാകുളം അറിയിപ്പ്
അറിയിപ്പ്
കൊച്ചിഃ എറണാകുളം ഗവ ലോകോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ഒരാളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഡിസംബർ 29-ന് രാവിലെ 11-ന് പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.
ക്വട്ടേഷ൯ ക്ഷണിച്ചു
കൊച്ചിഃ ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ് മെൻറ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പിണവൂർക്കുടി, ഇടമലയാർ, മാതിരപ്പളളി, നേര്യമംഗലം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാല് പ്രിമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൈറ്റ് ഡ്രസ് വിതരണം നടത്തുന്നതിന് താൽപര്യമുളള വ്യക്തികളിൽ /സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 27-ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2814987, 2970337.
താത്കാലിക നിയമനം
കൊച്ചിഃ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഫാം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം പ്രായം 20-40. താത്പര്യമുളള ഉദ്യാേഗാർത്ഥികൾ ഡിസംബർ 30-ന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻ്റർവ്യൂവിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
- Log in to post comments