അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വകുപ്പിനു കീഴില്‍ പന്തളത്ത് പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഐയില്‍ പ്ലംബര്‍, ഇലക്ട്രീഷ്യന്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 820 രൂപ ലംപ്സം ഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡിടൂര്‍ അലവന്‍സും ലഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാലും മുട്ടയും ഉച്ചഭക്ഷണവും സൗജന്യമായി ലഭിക്കും. ആണ്‍കുട്ടികള്‍ക്ക് താമസ-ഭക്ഷണ സൗകര്യം ഉണ്ട്. അപേക്ഷ സൗജന്യമായി ഐ.റ്റി.ഐ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 30 നകം നല്‍കണം. ഫോണ്‍:04734252243, 9496815907
(കെ.ഐ.ഒ.പി.ആര്-1296/18)
- Log in to post comments