Post Category
കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച അഷറഫിനെ കളക്ടര്‍ അനുമോദിച്ചു
നിലയില്ലാ കിണറ്റില്‍ വീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടല്‍ ജീവനക്കാരന് ജില്ലാ കളക്ടറുടെ ആദരം. കാക്കനാട് വി.എസ്.എന്‍.എല്‍ റോഡ് ശാന്തിനഗര്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന തിരൂര്‍ സ്വദേശി അഷറഫിനെയാണു കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പൊന്നാട അണിയിച്ച് ആദരിച്ചത്.
കാക്കനാട് ശാന്തിനഗര്‍ ഭാഗത്ത് ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീണ കുട്ടിയെ അരമണിക്കൂറോളം വെള്ളത്തില്‍ ഉയര്‍ത്തി നിര്‍ത്തിയാണ് അഷറഫ് രക്ഷാ പ്രവര്‍ത്തനം സാധ്യമാക്കിയത്.
date
- Log in to post comments