Post Category
ഗ്ലൂക്കോമീറ്റര്‍ സൗജന്യ വിതരണം
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹരോഗികളായ വയോജനങ്ങള്‍ക്കു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിര്‍ണയിക്കുന്നതിനു സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്നു. വയോമധുരം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു വിതരണം.
അപേക്ഷകന്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പെട്ടവരായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ ഗ്ലൂക്കോമീറ്റര്‍ ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 10. ഫോണ്‍: 0484 2425377.
date
- Log in to post comments