Skip to main content

എറണാകുളം അറിയിപ്പുകള്‍

പരീക്ഷാ സമയത്തില്‍ മാറ്റം

കൊച്ചിഃ ഇന്ന് (ഡിസംബര്‍ 31)തീയതിയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക്  (കാറ്റഗറി നം.103/2019, 104/2019) 1.30 മുതല്‍ 3.15 വരെ എന്നതില്‍ നിന്നു മാറ്റി 2.30 മുതല്‍ 4.15 എന്ന സമയക്രമത്തിലേക്ക് പുനര്‍നിശ്ചയിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ജോലി ഒഴിവ്

കൊച്ചിഃ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഫാര്‍മസിസ്റ്റ് /സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്സ് (ഹോമിയോ)/നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് (ഹോമിയോ) അല്ലെങ്കില്‍ തത്തുല്യം. പ്രായം 2021 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. ഒഴിവുകളുടെ എണ്ണം ഒന്ന്. മുസ്ലീം നോണ്‍ പ്രയോരിറ്റി ഒന്ന്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 10-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കെ. നാരായണന്‍ മാസ്റ്റര്‍
നാളികേര വികസന ബോര്‍ഡിന്റെ പുതിയ വൈസ് ചെയര്‍മാന്‍

കൊച്ചിഃ നാളികേര വികസന ബോര്‍ഡിന്റെ പുതിയ വൈസ്  ചെയര്‍മാനായി കേരളത്തില്‍
നിന്നുള്ള കേര കര്‍ഷക പ്രതിനിധിയായ  കെ. നാരായണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.
നാളികേര കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാളികേര വികസന ബോര്‍ഡ് അംഗമായിരിക്കെയാണ് വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഒഴൂര്‍ എ.എം.യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ഷീബ, മക്കള്‍ :  ഡോ. വിവേക്. ഡോ. ആതിര

date