Skip to main content

മെഗാ ജോബ് ഫെയർ ജീവിക- 2022 : ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക - 2022  ൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 2500 കടന്ന തിനാൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. 

വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ  www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടണം.

date