Skip to main content

കണ്ടല്‍ വനം റിസര്‍വ്വ് വനമാകുന്നു

ചാവക്കാട് താലൂക്കിലെ ഒരുമനയൂര്‍-ചേറ്റുവ പ്രദേശത്തെ കണ്ടല്‍ വനം റിസര്‍വ്വ് വനമായി പ്രഖ്യാപിക്കുന്നു. ചേറ്റുവ പുഴയില്‍ ചുറ്റപ്പെട്ട് കിടക്കുന്ന സര്‍വെ നമ്പര്‍ 256/പി 3.3853 സെക്ടര്‍ പ്രദേശമാണ് റിസര്‍വ്വ് വനമായി പ്രഖ്യാപിക്കുന്നത്. ഇത് കൊണ്ട് തന്നെ ഈ ഭാഗത്തെ ഭൂമിയിലേക്ക് അവകാശവാദമുന്നയിക്കാനോ കൃഷി നടത്താനോ, കാട് വെട്ടിതെളിക്കാനോ പാടുളളതല്ല.

അവകാശവാദം ഉന്നയിക്കുന്നവരോ ആക്ഷേപമുളളവരോ ഉണ്ടെങ്കില്‍ ആറ് മാസത്തിനുളളില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്ന് സബ് കളക്ടര്‍ അറിയിച്ചു. അതിന് ശേഷം നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
 

date