തുല്യത പഠിതാക്കളുടെ വായനമത്സരം: ആനി ആന്റണിക്ക് ഒന്നാം സ്ഥാനം
കാക്കനാട്: വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന് സംഘടിപ്പിച്ച നാല്, ഏഴ് ക്ലാസ്സുകളിലെ തുല്യത പഠിതാക്കളുടെ ജില്ലാതല വായന മത്സരത്തില്‍ അങ്കമാലി ബ്ലോക്കിലെ ആനി ആന്റണി ഒന്നാം സ്ഥാനം നേടി. തൃപ്പൂണിത്തുറ നഗരസഭയിലെ സാറാക്കുട്ടി രണ്ടാം സ്ഥാനവും മുളന്തുരുത്തി ബ്ലോക്കിലെ ജോളി എ.ഒ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതോടനുബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന പൊതുപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, അസി.കോര്‍ഡിനേറ്റര്‍മാരായ ആര്.സിംല, ജസ്റ്റിന് ജോസഫ്, പ്രേരക്മാരായ ആര്.ജയകുമാര്‍, റസിയ കെ.കെ, പി.വി.രാധ എന്നിവര്‍ സംസാരിച്ചു. പഠിതാക്കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ക്യാപ്ഷന്‍: വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന് സംഘടിപ്പിച്ച തുല്യത പഠിതാക്കളുടെ ജില്ലാതല വായന മത്സര വിജയികള്‍ക്കുള്ള അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്യുന്നു.
- Log in to post comments