Skip to main content

കണയന്നൂര്‍ താലൂക്കിലെ ചെറുകിട വ്യവസായികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

കൊച്ചി: താലൂക്കിലെ ഉല്‍പാദന സേവന മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനുമായി സഹകരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും മധ്യേ പ്രായമുളള വ്യക്തിഗത സംരംഭകര്‍ക്ക് പുറമെ രണ്ടു പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കി വരുന്നവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. 100 രൂപയാണ് അംഗത്വ ഫീസ്, വയസ് തെളിയിക്കുന്ന രേഖ, ഉദ്യോഗ് ആധാര്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി 28-ന് വൈകിട്ട് അഞ്ചിനു മുമ്പായി തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് വ്യവസായ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 9809456262, 9447573131.

date