Post Category
ഡെപ്യുട്ടേഷന്‍ നിയമനം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസില്‍ ഒഴിവുള്ള വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേയക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 36600-79200 ശമ്പളസ്‌കെയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സൂപ്പര്‍വൈസറി തസ്തികകളില്‍ ജോലി ചെയ്യുന്ന ഇതില്‍ താഴെ ശമ്പള സ്‌കെയിലിലുള്ളവരുടെ അപേക്ഷയും പരിഗണിക്കും.
ചട്ടപ്രകാരമുള്ള അപേക്ഷകള്‍ മാതൃവകുപ്പിന്റെ എന്‍.ഒ.സി. സഹിതം ജൂലൈ 15ന് മുമ്പ് ലഭിക്കുന്ന വിധത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂത്തോള്‍ പി.ഒ. എന്ന വിലാസത്തില്‍ അയക്കണം.
പി.എന്‍.എക്‌സ്.2628/18
date
- Log in to post comments