Post Category
ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി
നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപ രാഷ്ട്രപതി എം.വെങ്കയ്യ നായിഡു മടങ്ങി.
കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ഉപരാഷ്ട്രപതി യാത്രയായത്.
നാവിക സേനാ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എം പി, റിയർ അഡ്മിറൽ ആൻ്റണി ജോർജ്, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്,
സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാർ എന്നിവർ ഉപരാഷ്ട്രപതിയെ യാത്രയാക്കി.
date
- Log in to post comments