Skip to main content

ഗ്ലൂക്കോമീറ്റർ സൗജന്യ വിതരണം

കാക്കനട്: സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹരോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നു. വയോമധുരം 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. അപേക്ഷകൻ ബിപിഎൽ ലിസ്റ്റിൽ ഉൾപെട്ടവർ ആയിരിക്കണം. മുൻവർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 10. ഫോൺ നമ്പർ 0484 2425377.

date