Skip to main content
 ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേരള വികസനം - നാഴികക്കല്ലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികള്‍.

കേരള വികസനം - പിആർഡി ക്വിസ് മത്സരത്തിൽ പി. അശ്വതിക്ക് ഒന്നാം സ്ഥാനം

ഇന്‍ഫർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ എറണാകുളം ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് കേരള വികസനം - നാഴികക്കല്ലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരത്തിൽ പാലക്കാട് ജി.എസ്.ടി വകുപ്പിൽ ഉദ്യോഗസ്ഥയായ വെള്ളിനേഴി സ്വദേശി പി. അശ്വതി ഒന്നാംസ്ഥാനം നേടി. അടിമാലിയിൽ ആക്ഷന്‍ ഫോർ ഫുഡ് പ്രൊഡക്ഷനിൽ ഫീൽഡ് ട്രെയിനറായ ഇരുട്ടുകാനം തൈപ്പറമ്പിൽ ജോമോൾ ജോസ് രണ്ടാം സ്ഥാനവും കോഴിക്കോട് യുഎൽ ടെക്നോളജി സൊല്യൂഷന്‍സിൽ ജിഐഎസ് അനലിസ്റ്റായ ജോബിന്‍ ജോസ് മൂന്നാം സ്ഥാനവും നേടി. ഐ.എം.ജി ഫാക്കൽറ്റി പി.പി. അജിമോന്‍ ക്വിസ് മത്സരം നയിച്ചു. തിരുവാങ്കുളം മഹാത്മയുമായി സഹകരിച്ചാണ് ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് മത്സരം സംഘടിപ്പിച്ചത്.

date