Skip to main content

രജിസ്ട്രേഷൻ പുതുക്കണം

എറണാകുളം ജില്ലയിലെ  എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ
എസ്റ്റാബ്ലിഷ്മെന്റസ് നിയമ പ്രകാരവും മോട്ടോർ വാഹനങ്ങൾ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് നിയമപ്രകാരവുമുള്ള  രജിസ്ട്രേഷൻ ഉടൻ പുതുക്കണമെന്ന്  ജില്ല ലേബർ ഓഫീസർ
(എൻഫോസ്‌മെന്റ് ) അറിയിച്ചു.
മേൽ പറഞ്ഞ നിയമങ്ങളനുസരിച്ച് രജിസ്ട്രേഷൻ എടുക്കാത്ത  എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

www.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം  ഓൺലൈൻ ആയി രജിസ്ട്രേഷനും പുതുക്കലും ചെയ്യാവുന്നതാണ്.

ഈ അവസരം എല്ലാ വ്യാപാരികളും പ്രയോജനപ്പെടുത്തണം എന്ന്  ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് അസി. ലേബർ ഓഫീസർമാരുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം ഒന്നാം സർക്കാൾ: 8547655401
എറണാകുളം രണ്ടാം സർക്കാൾ: 8547655402
കൊച്ചി ഒന്നാം സർക്കിൾ : 8547655403
കൊച്ചി രണ്ടാം സർക്കിൾ : 8547655404
നോർത്ത് പറവൂർ : കൊച്ചി ഒന്നാം സർക്കിൾ : 8547655405
ആലുവ : 8547655423
അങ്കമാലി : 8547655428
പെരുമ്പാവൂർ : 8547655433
മൂവാറ്റുപുഴ : 8547655436
കോതമംഗലം : 8547655439

date