ഹോസ്റ്റല്‍ പ്രവേശനം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിനു കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്കുളള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിലേക്ക് കൊച്ചി കോര്പറേഷന്, ആലുവ, തൃപ്പൂണിത്തുറ, കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലുളള കോളേജുകളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അഡ്മിഷന് നേടിയിട്ടുളളതും കോളേജ് ഹോസ്റ്റലുകളില്‍ അഡ്മിഷന് ലഭിക്കാത്തതുമായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അഡ്മിഷന് നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്ധ്യാര്ഥിനികള് പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം)മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ എറണാകുളം എന്നീ ഓഫീസുകളില്‍ ജനുവരി 10 നകം അപേക്ഷ സമര്‍പ്പിക്കണം.
- Log in to post comments