Post Category
രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം: അറ്റന്‍ഡന്‍റുമാരെ ആവശ്യമുണ്ട്
ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, നെന്മാറ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിന് വെറ്ററിനറി സര്‍ജന്‍മാരുടെ സഹായത്തിനായി അറ്റന്‍ഡന്‍റുമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 28) രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ നടക്കും. നിയമന കാലാവധി പരമാവധി 179 ദിവസമാണ്. താത്പര്യമുളളവര്‍ യോഗ്യതാ സാക്ഷ്യപത്രം, ജനന തിയതി തെളിയിക്കുന്നതിനുളള രേഖകള്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ട് എത്തണം. മേല്‍ പറഞ്ഞ ബ്ലോക്കുകളിലെ സ്ഥിരതാസമക്കാരായവര്‍ക്ക് അപേക്ഷിക്കാം. ദിവസ വേതനം 350 രൂപ. രാത്രികാല സേവനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കിലെ മൃഗാശുപത്രികളില്‍ വൈകിട്ട് ആറ് മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡം പ്രകാരം ജോലി നോക്കുന്നതിന് നിര്‍ബന്ധിതരാണ്.
date
- Log in to post comments