മീറ്റര്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ലബോറട്ടറിക്ക് അക്രിഡിറ്റേഷന്‍
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്‍റെ ജില്ലാ ഓഫീസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ മീറ്റര്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ലബോറട്ടറിക്ക് നാഷണല്‍ അക്രിഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറിയില്‍ നിന്ന്ും ഇലക്ട്രോ ടെക്നിക്കല്‍ എനര്‍ജി കാലിബ്രേഷന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചതായി സെക്ഷന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇലക്ട്രോ ടെക്നിക്കല്‍ എനര്‍ജി കാലിബ്രേഷന് എന്‍.എ.ബി.എല്‍ അക്രിഡിറ്റേഷന്‍ നേടുന്ന രണ്ടാമത്തെ ലബോറട്ടറിയാണ് പാലക്കാട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തുക്കുന്നത്. അക്രഡിറ്റേഷന്‍ ലഭിച്ച ലബോറട്ടറിയില്‍ എനര്‍ജി മീറ്ററുകള്‍ എന്‍.എ.ബി.എല്‍ നിലവാരത്തില്‍ പരിശോധിച്ച് ക്യത്യത ഉറപ്പാക്കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കള്‍ അവസരം ഉപയോഗപ്പെടുത്തണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
- Log in to post comments