Skip to main content

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

കാക്കനാട്: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള തൃക്കാക്കര, ആലുവ നഗരസഭയില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും മധ്യേ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്ന് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബ്രാക്കറ്റില്‍ . ബിസിനസ് കറസ്‌പോണ്ടന്റ് കം ബിസിനസ് ഫെസിലിറ്റേറ്റര്‍ (പ്ലസ്ടു), ഫീല്‍ഡ് എന്‍ജിനീയര്‍ ആര്‍എസിഡബ്ല്യു (പ്ലസ്ടു), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഗ്രി), ആനിമേറ്റര്‍ (പ്ലസ്ടു), സിസിടിവി ടെക്‌നീഷ്യന്‍ (പ്ലസ്ടു), ഹൗസ് കീപ്പിംഗ് അറ്റന്‍ഡന്റ് (എട്ടാം ക്ലാസ്), ഡെന്റല്‍ സെറാമിക് അസിസ്റ്റന്റ് (എസ്എസ്എല്‍സി), അനലിസ്റ്റ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി (ബിടെക്), അനലിസ്റ്റ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ (ബി ടെക്). താത്പര്യമുള്ളവര്‍ അതാത് നഗരസഭകളിലെ കുടുംബശ്രീ ഓഫീസുമായി നവംബര്‍ 20 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 

date