Post Category
സ്‌പെക്ട്രം ജോബ് ഫെയര്‍ 22 ന് കളമശേരി ഗവ: ഐടിഐയില്‍
വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പെക്ട്രം ജോബ് ഫെയര്‍ 2022-ന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന തൊഴില്‍മേള ജനുവരി 22 ന് കളമശേരി ഗവ: ഐടിഐയില്‍ നടത്തും.
സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ഈ തൊഴില്‍ മേളയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ അന്വേഷകരായും കമ്പനികള്‍ക്ക് തൊഴില്‍ ദാതാക്കളായും www.spectrumjobs.org എന്ന പോര്‍ട്ടലില്‍ ജനുവരി 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 9447815429, 0484-2555505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments