Post Category
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 10 മുതല്‍
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 2021 ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ കാലയളവില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് ജനുവരി 10ന് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുമായി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. മൂന്നു മാസത്തിനകം ഈ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയില്ലെങ്കില്‍ ഫൈന്‍ അടക്കേണ്ടി വരുന്നതായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments