Skip to main content

മെഡിക്കല്‍ കോളേജിലേക്കുള്ള  ബസ് സര്‍വീസ് ഇന്ന് (8) മുതല്‍

മന്ത്രി ആന്റണി രാജു ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും

    കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഇന്ന്(ജനുവരി 8 ശനി) ആരംഭിക്കും. 

    ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് രാവിലെ 9 ന് എച്ച്.എം.ടി ജംഗ്ഷനില്‍ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിര്‍വഹിക്കും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ബസ് സര്‍വീസ് ഉണ്ടായിരിക്കുക. 10 രൂപയായിരിക്കും ചാര്‍ജ്.

date