Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്വകാര്യ വാഹനങ്ങൾ ആവശ്യമുണ്ട്

കാക്കനാട്: വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും സർവ്വേ ഉപകരണങ്ങൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി സ്വകാര്യ / ടാക്സി വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അസിസ്റ്റൻറ് ഡയറക്ടർ റീസർവ്വേ കാക്കനാട് കാര്യാലയത്തിലേക്ക് മാസ വാടക നിരക്കിൽ നാല് വാഹനങ്ങളാണ് ആവശ്യമുള്ളത്.  മഹീന്ദ്ര ബൊലേറോ , മാരുതി സുസുക്കി ,സ്വിഫ്റ്റ് ഡിസയർ , ഹോണ്ട അമേയ്സ് , ടാറ്റാ ഇൻഡിഗോ തുടങ്ങിയ വാഹനങ്ങളാണ് ആവശ്യം. ഡ്രൈവർ, ഇന്ധനം എന്നിവക്കു പുറമെ
വാഹനം റോഡിലൂടെ ഓടുന്നതിനുള്ള നിയമപരമായി ആവശ്യമുള്ള എല്ലാ സാധുവായ രേഖകളും ഡ്രൈവർക്ക് സാധുവായ ലൈസൻസും ഉണ്ടാകേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 രാവിലെ 11:00. അന്നേദിവസം 12ന് ക്വട്ടേഷൻ തുറന്നു പരിശോധിക്കുമെന്നും അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.

ജോലി ഒഴിവ്

കൊച്ചിഃ എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ /സിഗ്‌നല്ലെര്‍ കം വി എച്ച്് എഫ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് തുറന്ന വിഭാഗത്തിനായി (കരാര്‍ വ്യവസ്ഥയില്‍)ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 2022 ജനുവരി 31 നു 18-35 നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യം. 2) GMDSS ഉണ്ടായിരിക്കണം
ഗവ. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നല്‍കിയ സര്‍ട്ടിഫിക്കറ്റ്. 3) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഇംഗ്ലീ്ഷും ഹിന്ദിയും  എഴുതുന്നതിനും സംസാരിക്കുന്നതിനുമുളള കഴിവ്. ROC, ARPA, (DG അംഗീകൃത) കോഴ്‌സുകള്‍ എന്നിവയ്ക്ക് വിധേയരായവര്‍ക്ക് മുന്‍ഗണന നല്‍കും.

അദാലത്ത്
കൊച്ചിഃ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അണ്ടര്‍ വാല്യുവേഷന്‍ നടപടി നേരിടുന്നവര്‍ക്കായി ജനുവരി 14, 21, 28 തീയതികളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടത്തുന്നു.  കുറവ് രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നു. കുറവ് മുദ്രയുടെ  30 ശതമാനം  അടച്ച് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും.

സ്‌കോള്‍ കേരള ഡിസിഎ കോഴ്‌സ് പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
കൊച്ചിഃ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍  സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ്/ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി  സ്‌കൂളുകളില്‍ നടത്തിവരുന്ന ഡിസിഎ (ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപഌക്കേഷന്‍) കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനം  ജനുവരി 14 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി  ജനുവരി 22 വരെയും ദീര്‍ഘിപ്പിച്ചിരിക്കുന്നു. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസിലെ 0484-2377537 നമ്പരില്‍ ബന്ധപ്പെടാം.

ലൈഫ് സര്‍ട്ടിഫിക്കറ്റ്  
കൊച്ചിഃ മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇതുവരെ 2022 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജനുവരി 15 നു മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in  വെബ് വിലാസത്തില്‍  ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്,  കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ .പി.ഒ, കോഴിക്കോട് 673005  വിലാസത്തില്‍ നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ജനുവരി മാസം മുതല്‍ പെന്‍ഷന്‍ നല്‍കുവാന്‍ കഴിയുകയുള്ളു എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.     സംശയ നിവാരണങ്ങള്‍ക്ക് 0495 2966577  നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാം.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് സൗജന്യ
പരിശീലനം
കൊച്ചിഃ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്ക റ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് എസ്.എസ്.എല്‍.സി. വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ
സ്റ്റൈപ്പന്റ് നല്‍കും്. ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്  സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസുമായോ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, എം.എസ്. കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, ഫോണ്‍ - 04842971400, 8590605259, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍
റോഡ്, ആലുവ, എറണാകുളം - 683 101, ഫോണ്‍ - 04842632321 വിലാസത്തിലോ ബന്ധപ്പെടുക.
 
കളമശ്ശേരി ഗവ. ഐ.ടി.ഐ അഡ്മിഷന്‍
കളമശ്ശേരി ഗവ. ഐ.ടി.ഐ യിലെ 2021 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുള്ള അവസാന തീയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു. പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍ (എന്‍സിവിറ്റി) ഇലക്ട്രോപ്‌ളേറ്റര്‍  (എസ്‌സിവിറ്റി)  ട്രേഡുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷിച്ച അപേക്ഷകരെ ക്ഷണിക്കുന്നു. ജനുവരി 13 തീയതിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഈ സ്ഥാപനത്തില്‍ വന്നു രജിസ്‌ട്രേഷന്‍ ചെയ്യാം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കൊച്ചിഃ എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ ഐടിഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്‌ളോമയും രണ്ട് വര്‍ഷത്തെ  പ്രവൃത്തി പരിചയം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം  അഥവാ എന്‍എസി യും മൂന്ന്  വര്‍ഷത്തെ പ്രവൃത്തി പരിചയം  എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജനുവരി 17 ന് രാവിലെ 10.30 ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ ഐടിഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
കൊച്ചിഃ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി ജില്ലയിലെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസുകള്‍ നയിക്കുന്ന എക്‌സൈസ് ജീവനക്കാര്‍ക്കുളള ഏകദിന പരിശീലന പരിപാടി  ജനുവരി എട്ടിന് നടത്തി. ഡോ.രജിത് കുമാര്‍, ഫ്രാന്‍സിസ് മൂത്തേടന്‍  എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ളാസുകൾക്ക്  നേതൃത്വം നല്‍കി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ എക്‌സൈസ് ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

 

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചിഃ ആലുവ ക്യാറ്റില്‍ സ്റ്റെറിലിറ്റി ഓഫീസിലേക്ക് ഹോര്‍മോണ്‍, മിനറല്‍സ് എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2624083.

date