Skip to main content

കലാകാര പെന്‍ഷന്‍ : ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

    സാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആറ് മാസത്തിലൊരിക്കല്‍ (ജനുവരി/ജൂണ്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കണം.  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം ഹാജരാക്കാത്ത കലാകാര പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2018 ജൂലൈ അഞ്ചിനു മുമ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഹാജരാക്കണം.  സമയപരിധിക്കുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് കലാകാര പെന്‍ഷന്‍ അനുവദിക്കുകയില്ല.
പി.എന്‍.എക്‌സ്.2646/18

date