അടിയന്തര സഹായധനം നല്‍കി
കാലവര്‍ഷക്കെടുതിയില്‍ വീട് ഭാഗികമായി തകര്‍ന്ന പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ പാതാരി അബ്ദുള്‍ നാസറിന്റെ കുടുംബത്തിന് നഗരസഭാ ചെയര്‍മാന്റെ സാന്ത്വന ഫണ്ടില്‍ നിന്ന് പതിനായിരം രൂപ അടിയന്തിര ധനസഹായമായി നല്‍കി. നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം തുക കൈമാറി. ദിവസങ്ങള്‍ക്ക് മുമ്പുള്ള ശക്തമായ മഴയില്‍ രണ്ട് സെന്റ് സ്ഥലത്തെ വീട് ഭാഗികമായും കക്കൂസ് പൂര്‍ണ്ണമായും ഭിത്തിയിടിഞ്ഞ് സമീപത്തെ തോട്ടിലൂടെ ഒഴുകിപ്പോയിരുന്നു. കക്കൂസ് പുനര്‍നിര്‍മ്മിക്കാനാണ് അടിയന്തര ധനസഹായം അനുവദിച്ചത്. വിള്ളല്‍ വീണ വീട് സുരക്ഷിതമാക്കാന്‍ റവന്യൂ വകുപ്പില്‍ നിന്നുള്ള സഹായത്തിനായി ശ്രമിക്കുമെന്നും പി.എംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഉസ്മാന്‍ താമരത്ത്, വരിക്കോടന്‍ ഹനീഫ, പയ്യനാടന്‍ ഇസ്ഹാഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments