പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കും
തിരൂര്‍ താലൂക്കില്‍ നിലവിലുള്ള റേഷന്‍കാര്‍ഡില്‍ നിന്നും വേര്‍പ്പെടുത്തി പുതിയ റേഷന്‍കാര്‍ഡ് ഉണ്ടാക്കുക, റേഷന്‍ കാര്‍ഡ് സ്ഥലം മാറ്റല്‍, അംഗങ്ങളെ ചേര്‍ക്കല്‍, കുറവ് ചെയ്യല്‍,ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കല്‍, തിരുത്തലുകള്‍ വരുത്തല്‍, സറണ്ടര്‍, ചകഇ, ചഞഇ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കല്‍, എന്നിവയ്ക്കുള്ള അപേക്ഷകള്‍ ചുവടെ നല്‍കിയിരിക്കുന്ന തിയ്യതികളില്‍ അതത് പഞ്ചായത്ത് ഓഫീസുകളില്‍ സ്വീകരിക്കും രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയായിരിക്കും അപേക്ഷ സ്വീകരിക്കുന്ന സമയം.
ജൂണ്‍ 28ന് നിറമരുതൂര്‍ പഞ്ചായത്ത് (പഞ്ചായത്ത് ഓഫീസ്), 29ന് കോട്ടക്കല്‍ നഗരസഭ (കോട്ടക്കല്‍ നഗരസഭ), 30ന് പുറത്തൂര്‍ പഞ്ചായത്ത് (ഗവ. യു.പിസ്‌കൂള്‍ പുറത്തൂര്‍), ജൂലൈ രണ്ടിന് മാറാക്കര (മറാക്കര പഞ്ചായത്ത് ഓഫീസ്), ജൂലൈ മൂന്നിന് തിരുന്നാവായ (തിരുന്നാവായ പട്ടര്‍ നടക്കാവ് സാംസ്‌കാരിക നിലയം), ജൂലൈ നാലിന് വളവന്നൂര്‍ (വളവന്നൂര്‍ പഞ്ചായത്ത് ഓഫീസ്). മറ്റു പഞ്ചായത്തുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.
- Log in to post comments