Skip to main content

പോസ്റ്റ്‌മെട്രിക് വനിതാ ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷിക്കാം

 

പട്ടികവര്‍ഗ വികസന വകുപ്പ് ശ്രീകാര്യം ചാവടിമുക്കില്‍ ആരംഭിക്കുന്ന വനിതാ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ മുതലുള്ള കോഴ്‌സുകളില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ സ്‌കൂള്‍/കോളജ് മേധാവി സാക്ഷ്യപ്പെടുത്തിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള നിര്‍ദ്ദിഷ്ട അപേക്ഷ നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫീസിലോ ജില്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472 2812557.
(പി.ആര്‍.പി 1726/2018)

 

date