Skip to main content

ജലസമൃദ്ധിക്കായി നേമം; 426 കുളങ്ങള്‍ നിര്‍മ്മിക്കും

 

മഹാത്മാഗാസി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നേമം ബ്ലോക്ക്  നിര്‍മിക്കാന്‍ ഒരുങ്ങുന്നത് 426 പുതിയ കുളങ്ങള്‍. ബ്ലോക്കിന് കീഴിലെ  മാറനല്ലൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍ , വിളവൂര്‍ക്കല്‍, കല്ലിയൂര്‍ എന്നിവിടങ്ങളിലായാണ്  കുളങ്ങള്‍ നിര്‍മിക്കുന്നത്. ഒരു വാര്‍ഡില്‍ കുറഞ്ഞത് മൂന്ന് കുളങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി പറഞ്ഞു. ഈ വര്‍ഷം തന്നെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

നേമം ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 142 വാര്‍ഡുകളാണുള്ളത്. ഇവയില്‍ ഓരോ വാര്‍ഡിലും 3 കുളങ്ങള്‍ നിര്‍മിക്കും. ഇതിനോടകം 14 കുളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പള്ളിച്ചല്‍, കല്ലിയൂര്‍, മലയിന്‍കീഴ് ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളിലാണ് കുളങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞത്. കൂടാതെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 700 കിണര്‍ റീച്ചാര്‍ജിംഗ് സംവിധാനവും ഈ വര്‍ഷം പൂര്‍ത്തിയാക്കും.
(പി.ആര്‍.പി 1742/2018)

 

date