നാട്ടറിവുകളുടെ തിരിച്ചുവരവിന് വഴി ഒരുക്കി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്
അന്യം നിന്നു പോകുന്ന നാട്ടറിവുകള്‍ ഉള്‍പ്പെടുത്തി ഇന്നൊവേറ്റിവ് പ്രോജക്റ്റിന്റെ ഭാഗമായി പുസ്തകം പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. പണ്ടുകാലത്തെ ആഹാരരീതികള്‍ അവ തയാറാക്കുന്ന വിധം, പച്ചിലമരുന്നുകളും അവയുടെ ഗുണങ്ങളും ഉപയോഗവും തുടങ്ങി പുതു തലമുറയ്ക്കറിയാത്ത പല വസ്തുതകളും കോര്‍ത്തിണക്കിയ പുസ്തകമാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
ബ്ലോക്കിന്റെ കീഴില്‍ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ എഴുപതിന് മേല്‍ പ്രായം വരുന്ന സ്ത്രീകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് പുസ്‌കത്തില്‍ ഉള്‍പ്പെടുത്തുക. ഇതു കൂടാതെ വനമുത്തശ്ശി എന്നറിയപ്പെടുന്ന പത്മശ്രീ ലക്ഷ്മികുട്ടിയമ്മയുടെ സഹായവും തേടും. വിവിധ ഇനം ഔഷധ സസ്യങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയില്‍ ഒരു സസ്യ ഉദ്യാനം നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കാനും പദ്ധതിയുണ്ട്. ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം പറഞ്ഞു.
(പി.ആര്‍.പി 1743/2018)
- Log in to post comments