Skip to main content

തെങ്ങിന്‍തൈ വാങ്ങാം

 

നെടുമങ്ങാട് ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കൃഷി ഭവനുകളിലെ കൃഷി ഉദ്യോഗസ്ഥര്‍ ജില്ലാ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടത് പ്രകാരം ഇന്ന് (ജൂണ്‍ 29 ) മുതല്‍ തെങ്ങിന്‍ തൈകള്‍ ലഭ്യമാകുമെന്ന് നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റണി റോസ് അറിയിച്ചു. നെടുമങ്ങാട് ബ്ലോക്ക് പരിധിയിലുള്ള ആവശ്യക്കാര്‍ക്ക് മാത്രമുള്ള  തൈകളാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഹൈബ്രിഡ്,നാടന്‍, സെഗ്രഗേറ്റ് ഇനങ്ങളില്‍ പെട്ട 1250 തൈകളാണ് വിതരണം ചെയ്യുന്നത്. ഹൈബ്രിഡ് തൈ ഒരെണ്ണത്തിന് 125 രൂപയും, നാടന്‍ തൈ ഒരെണ്ണത്തിന് 75രൂപയും, സെഗ്രഗേറ്റ്  ഒരെണ്ണത്തിന് 65രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുമങ്ങാട് ബ്ലോക്കിലെ അതതു കൃഷി ഭവനുകളുമായി ബന്ധപ്പെടുക.
(പി.ആര്‍.പി 1744/2018)
 

 

date