Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്

 

സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ അദ്ധ്യാപകര്‍, റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന ുള്ള   വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് നടക്കും. ദ്രവ്യഗുണ, ശാലാക്യ തന്ത്ര വിഭാഗങ്ങളില്‍ അധ്യാപക ഒഴിവും, കൗമാരഭൃത്യ വിഭാഗത്തില്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവുമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്ന് 10 മണിക്ക്  ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍0471 2460190.
(പി.ആര്‍.പി 1745/2018)

 

date