Post Category
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 100 പേരെ മാത്രമായിരിക്കും പങ്കെടുപ്പിക്കുക. മൂന്ന് പ്ലാറ്റൂണുകൾ ചടങ്ങിൽ അണിനിരക്കും. മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കില്ല. സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്സ്, ഗൈഡ്സ്, എൻ.സി.സി എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. തെർമൽ സ്കാനിംഗ് നടത്തിയായിരിക്കും ക്ഷണിതാക്കളെയും സേനാംഗങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കുക. ജനുവരി 21, 22 തീയതികളിൽ വൈകീട്ട് 3 ന് ഗ്രൗണ്ടിൽ സേനാംഗങ്ങളുടെ പരിശീലനം നടക്കും. 24 ന് രാവിലെയും പരിശീലനം തുടരും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനവും ഉറപ്പു വരുത്തും. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
date
- Log in to post comments