Post Category
പ്ലസ് വണ്‍ സീറ്റൊഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം, ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയും പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്കും പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ അഞ്ചിനു രാവിലെ 11 ന് സ്‌കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472 2846631.
(പി.ആര്‍.പി 1748/2018)
date
- Log in to post comments