Skip to main content

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്

കൊച്ചി:  കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഇന്ന് (ജൂണ്‍ 29)  എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന തെളിവെടുപ്പില്‍, മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന വിഷയത്തില്‍ പൊതുവായി സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി ഈ വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ ലഭ്യമായ പരാതികള്‍ പരിഗണിക്കുന്നതായിരിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെംബര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെംബര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.

date