എറണാകുളം അറിയിപ്പുകള്‍
ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപക നിയമനം
കൊച്ചി: ബഡ്‌സ് സ്‌കൂളിലേക്ക് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ ജൂണ്‍ 26-ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. ക്രമനമ്പര്‍ ഒന്നു മുതല്‍ 15 വരെ ജൂലൈ രണ്ടിന് രാവിലെ 10.30 നും, 16 മുതല്‍ 30 വരെ ജൂലൈ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിനും, 31 മുതല്‍ 45 വരെ ജൂലൈ നാലിന് രാവിലെ 10.30 നും, 46 മുതല്‍ 60 വരെ ജൂലൈ നാലിന് ഉച്ചയ്ക്ക് ശേഷം രണ്ടിനും 61 മുതല്‍ 75 വരെ ജൂലൈ അഞ്ചിന് രാവിലെ 10.30 നും, 76 മുതല്‍ 90 വരെ ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് ശേഷം രണ്ടിനും എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം.
എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി ഓണ്‍ ലൈന്‍ അപേക്ഷ 30 വരെ
കൊച്ചി: ഓഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റൗട്ടും ഫീസും ഐ.റ്റി.ഐ യില്‍ ഹാജരാക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്. www.itiadmissionskerala.org ഫോണ്‍ 0480-2893127, 9496291724, 9496215813.
എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ്; ഇന്റര്‍വ്യൂ
കൊച്ചി: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി (കാറ്റഗറി നമ്പര്‍ 387/14) 2018 മാര്‍ച്ച് 19-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം യോഗ്യരായി കണ്ടെത്തിയ ഉദ്യോഗാര്‍ഥികള്‍ക്കായുളള ഇന്റര്‍വ്യൂ ജൂലൈ നാല്, അഞ്ച്, ആറ്, 11, 12, 13, 18, 19, 20, 25, 26, 27 തീയതികളില്‍ എറണാകുളം റീജിയണല്‍/ജില്ലാ പി.എസ്.സി ഓഫീസുകളിലും ജൂലൈ 12, 13, 25, 26, 27 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി ഓഫീസിലും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ പരിശോധിക്കുക.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: ഫോര്‍ട്ടുകൊച്ചി പൈതൃക മേഖലയില്‍ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും നിബന്ധനകള്‍ അടങ്ങിയ ക്വട്ടേഷന്‍ ഫോമിനും ഫോര്‍ട്ടുകൊച്ചി കമാലക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഓഫീസുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10-ന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2215001.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: ഫോര്‍ട്ടുകൊച്ചി ഡല്‍റ്റാസെന്ററിന് എതിര്‍വശത്തുളള ഫുഡ്‌കോര്‍ട്ടുകള്‍ക്ക് മുന്‍വശത്തായി കാല്‍നടക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി 80 മീറ്റര്‍ നീളത്തിലുളള കാസ്റ്റ് അയണ്‍ ഗ്രില്ലുകള്‍ പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് സ്ഥാപിക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും നിബന്ധനകള്‍ അടങ്ങിയ ക്വട്ടേഷന്‍ ഫോമിനും ഫോര്‍ട്ടുകൊച്ചി കമാലക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഓഫീസുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 11-ന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2215001.
ദിശ കമ്മിറ്റി യോഗം
കൊച്ചി: ദിശ കമ്മിറ്റിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദ യോഗം ജൂലൈ ഏഴിന് രാവിലെ 11-ന് എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ചേരും.
മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം
കൊച്ചി: സംസ്ഥാനത്തെ ബ്ലോക്ക് റബര്‍ ഫാക്ടറി, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് വ്യവസായം പട്രോള്‍ പമ്പ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി ജൂലൈ മൂന്ന്, നാല് തിയതികളില്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ബ്ലോക്ക് റബര്‍ ഫാക്ടറീസ്, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് വ്യവസായ മേഖലകളിലെ തെളിവെടുപ്പ് ജൂലൈ 3ന് യഥാക്രമം രാവിലെ 10.30 നും ഉച്ചക്ക് 12 നും നടത്തും. പെട്രോള്‍ പമ്പ് മേഖലയിലേത് ജൂലൈ നാലിന് രാവിലെ 10.30ന് നടക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ബ്ലോക്ക് റബര്‍ ഫാക്ടറികള്‍, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് ഇന്‍ഡസ്ട്രികള്‍, പെട്രോള്‍ പമ്പ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധികള്‍ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
പുതിയ റേഷന്‍കാര്‍ഡ് വിതരണം
കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസില്‍ 2018 ഫെബ്രുവരി 21 വരെ പുതിയ റേഷന്‍കാര്‍ഡിനായി അപേക്ഷിച്ചിട്ടുളളവരില്‍ അപേക്ഷ നമ്പര്‍ ഒന്നു മുതല്‍ 150 വരെയുളള അപേക്ഷകര്‍ക്ക് ജൂണ്‍ 30-ന് പുതിയ കാര്‍ഡുകള്‍ ഓഫീസില്‍ വിതരണം ചെയ്യും. പുതിയ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടഉളള അംഗങ്ങളില്‍ ആരെങ്കിലും അവരുടെ തിരിച്ചറിയല്‍ രേഖ, റേഷന്‍കാര്‍ഡിന്റെ വില 100 രൂപ അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച രസീത് എന്നിവയുമായി എത്തണം. അപേക്ഷയില്‍ അപാകതകള്‍ ഉളളതായി അറിയിപ്പ് ലഭിച്ചിട്ടുളളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0484-2390809.
നിഫാം ഗസ്റ്റ് ഹൗസ് ശിലാസ്ഥാപനം 30 ന് മന്ത്രി നിര്‍വഹിക്കും
കൊച്ചി: ഫിഷറീസ് വകുപ്പിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റിന്റെ നിഫാം) ആലുവ ഗസ്റ്റ് ഹൗസ് ശിലാസ്ഥാപനവും സാഫ് ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും ജൂണ്‍ 30 ഉച്ചയ്ക്ക് 2.30 ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കിഴക്കേ കടുങ്ങല്ലൂരിലെ നിഫാം അങ്കണത്തില്‍ നിര്‍വഹിക്കും. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥിയാകും.
- Log in to post comments