Skip to main content

വാഹന അദാലത്ത് മാറ്റി വച്ചു

മോട്ടോർ വാഹന വകുപ്പ് ജനുവരി 21ന്  എറണാകുളം ടൗൺഹാളിൽ നടത്താനിരുന്ന വാഹനീയം -2022 അദാലത്ത് മാറ്റിവച്ചതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ  അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അദാലത്ത് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എറണാകുളം ആർടി ഓഫീസ് പരിധിയിലെ പരാതികൾ പൊതുജനങ്ങൾക്ക് തപാൽ മുഖേനയോ  ഓഫീസിൽ നേരിട്ടോ ആർ.ടി.ഒ, ജോ.ആർ.ടി.ഒ മാരുടെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പറുകൾ (8547639007 , 918896 1907 )വഴിയോ ഓഫീസ് ഇ-മെയിൽ (kl07.mvd.kerala.gov.in) മുഖാന്തിരമോ സമർപ്പിക്കാം.

 

date