Post Category
മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം
സംസ്ഥാനത്തെ ഗാര്‍മെന്റ് മേക്കിംഗ് ഇന്‍ഡസ്ട്രി, സ്‌ക്രീന്‍ പ്രിന്റിംഗ് എന്നീ തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 11ന് കോഴിക്കോട് ബാങ്ക് റോഡിലുള്ള വ്യാപാര ഭവനില്‍ ചേരും. രാവിലെ 10.30ന് ഗാര്‍മെന്റ് മേക്കിംഗ് ഇന്‍ഡസ്ട്രിയിലേതും ഉച്ചക്ക് 12 മണിക്ക് സ്‌ക്രീന്‍ പ്രിന്റിംഗ് മേഖലയിലേതും തെളിവെടുപ്പുകളാണ് നടക്കുക. കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഗാര്‍മെന്റ് മേക്കിംഗ് ഇന്‍ഡസ്ട്രി, സ്‌ക്രീന്‍ പ്രിന്റിംഗ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളിതൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments