വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സഷന് കാര്‍ഡുകള്‍ തയ്യാറായി
2018-19 അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സഷന് കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. യൂണിഫോമിലുള്ളതും സ്കൂള്‍ അധികൃതര്‍ നല്കുന്ന ഐ.ഡി. കാര്‍ഡ് കൈവശമുള്ളതുമായ പ്ലസ്ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് കാര്‍ഡ് ഇല്ലാതെ തന്നെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാം. രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ 40 കിലോമീറ്റര്‍ ദൂരത്തേക്കാണ് യാത്രാ സൗജന്യം. ഫുള്‍ടൈം റെഗുലര്‍ അംഗീകൃത കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കാണ് കണ്സഷന് കാര്‍ഡ് നല്‍കുക. ഇതിനായി സ്ഥാപനത്തിന്റെ ലെറ്റര്‍പാഡിലോ മുദ്രപത്രത്തിലോ ഉള്ള സത്യവാങ്മൂലത്തോടൊപ്പം കോഴ്സിന്റെ പേര്, ദൈര്‍ഘ്യം, സമയം അംഗീകരിച്ച യൂണിവേഴ്സിറ്റി/ബോര്‍ഡ് എന്നിവയുടെ വിവരങ്ങള്‍, നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. സാധാരണ അല്ലാത്ത കോഴ്സുകളുടെ പ്രോസ്പെക്ടസ്, കോഴ്സിന്റെ അംഗീകാരം തുടങ്ങിയവ ഹാജരാക്കണം. പ്രൈവറ്റായി യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്ട്രേഷന് നമ്പറും ആദ്യവര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് നമ്പര്‍ ലഭ്യമല്ലാത്തവര്‍ സ്ഥാപനത്തിലെ അഡ്മിഷന് നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തുണം. കണ്സഷന് കാര്‍ഡുകള്‍ക്ക് ഫീസില്ല. പൂരിപ്പിച്ച കാര്‍ഡുകള്‍ ഉച്ചക്ക് 3 മണിക്ക് ശേഷം ഓഫീസില്‍ തിരികെ ഏല്‍പ്പിക്കണം. അടുത്ത ദിവസം 4 മണി മുതല്‍ കാര്‍ഡുകള്‍ വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്ന താലൂക്കിലുള്ള ആര്.ടി.ഒ. ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. ഫോണ്‍ 04936 202607.
- Log in to post comments