Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഫിഷറിസ് വകുപ്പ് വഴി പി എം എം എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 31.

ഓരുജല മത്സ്യകൃഷി, പിന്നാമ്പുറക്കുളങ്ങളിലെ അലങ്കാര മത്സ്യകൃഷി, മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ ഫിഷ് റെയറിംഗ് യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റെയറിംഗ് യൂണിറ്റ്‌സ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി, ആര്‍ എ എസ്, ഓരുജല കൂട് മത്സ്യകൃഷി, മത്സ്യസേവന കേന്ദ്രം

കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകളുമായി ബന്ധപ്പെടുക

ചെല്ലാനം മത്സ്യഭവന്‍ 9947266889, എറണാകുളം മത്സ്യഭവന്‍ 9567150144, ഞാറക്കല്‍ മത്സ്യഭവന്‍ 6282609305, ആലുവ മത്സ്യഭവന്‍ 7012612511, നോര്‍ത്ത് പറവൂര്‍ മത്സ്യഭവന്‍ 9496759609, ഉദയംപേരൂര്‍ മത്സ്യഭവന്‍ 9567663611, ജില്ലാ ഫിഷറീസ് ഓഫീസ് 0484 2392660.

 

ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അറിയിപ്പ്

കേരള ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന  2019 ഡിസംബര്‍  31 വരെയുളള ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്താതിരുന്നതിനാല്‍ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരത്തിലുളളവര്‍ക്ക്  വിവിധ അക്ഷയ കേന്ദ്രങ്ങള്‍  മുഖേന സൗജന്യ ബയോമെട്രിക് മസ്റ്ററിംഗ്  നടത്തുന്നതിന് 2022 ഫെബ്രുവരി ഒന്നു മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. മസ്റ്ററിംഗ് പരാജയപ്പെടുകയാണെങ്കില്‍ അതിന്‍റെ രേഖയും  ലൈഫ് സര്‍ട്ടിഫിക്കറ്റും  സഹിതം ഫെബ്രുവരി 28 നകം അങ്കമാലിയിലുളള  ക്ഷേമനിധി ഓഫീസില്‍  എത്തിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പെന്‍ഷന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി നഗരസഭയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുന്ന വിവിധ പൊതുപരിപാടികളുടെയും ഉദ്ഘാടന ചടങ്ങുകളുടെയും നോട്ടീസ്  പ്രിന്‍റ്  ചെയ്ത്  സപ്ലൈ ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 25-ന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി നഗരസഭയുടെ ആവശ്യത്തിലേക്ക് ലെറ്റര്‍പാഡുകള്‍ അച്ചടിച്ചു നല്‍കുന്നതിന്  മത്സരാടിസ്ഥാനത്തിലുളള റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 25-ന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎല്‍എഎസ് ഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍  യോഗ്യതയുളള അംഗീകൃത കരാറുകാരില്‍ നിന്ന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍  ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസില്‍ നിന്നും www.lsgkerala.gov.in വെബ് സൈറ്റില്‍ അറിയാം. ഫോണ്‍ 0485-2822544.

 

സൗജന്യ പരിശീലനം
എറണാകുളം : സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും പട്ടിക ജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വർടൈസിങ്, ഗ്രാഫിക് ഡിസൈനിങ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ലാൻഡ് സർവ്വേ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി പൂർത്തിയാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. അവസാന തിയതി ജനുവരി 20. താല്പര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ സഹിതം എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസിലോ കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം. എസ് കൾചറൽ സെന്റർ കലൂർ എന്ന വിലാസത്തിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സന്തോം കോംപ്ലക്സ് ആലുവ എന്ന വിലാസത്തിലോ സമർപ്പിക്കണം. ഫോൺ :  0484 2971400, 8590605259(കലൂർ ), 2632321(ആലുവ).

date