Skip to main content

സമഗ്ര ആരോഗ്യ സർവേ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  ആര്യാട് ബ്ലോക്കിൽ സമഗ്ര ആരോഗ്യ സർവേക്ക് തുടക്കമായി. ആർദ്രമീ ആര്യാട് എന്ന ബ്ലോക്കിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുന്ന ആരോഗ്യ സർവേ ധനമന്ത്രി ഡോ ടി.   എം തോമസ്സ് ഐസക്  ഉദ്ഘാടനം നിർവഹിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ഉദ്ഘാടകനായ മന്ത്രിയുടെ തന്നെ ബ്ലഡ് പ്രഷർ നോക്കിക്കൊാണ് സർവേ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സർവേക്ക് ബ്ലോക്ക് പ്രദേശത്തേക്കിറങ്ങിയ ആരോഗ്യ വളണ്ടിയർമാർക്കൊപ്പം മന്ത്രിയും ഒരു ഭവനത്തിൽ സന്ദർശനം നടത്തിയത് വളിയർമാർക്ക് ആവേശമായി. ആരോഗ്യ സർവേ വളണ്ടിയർമാർക്ക് ബ്ലഡ് പ്രഷർ അപ്പാരറ്റസ്, ലൂക്കോ മീറ്റർ എന്നിവ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  കെ ടി മാത്യു കൈമാറി. 

 

ഓരോ കുടുംബത്തിന്റെയും ആരോഗ്യത്തിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ളതാണ് ആര്യാട് ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്ന ആരോഗ്യ പദ്ധതി. ബ്ലോക്ക് പ്രദേശത്തെ 401486 കുടുംബങ്ങളും 162379  വ്യക്തികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ കുടുംബത്തിന്റെ ആരോഗ്യ നിലവാരം കൃത്യമായി പരിശോധിച്ചറിഞ്ഞ് അവരെക്കുറിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കി രോഗപ്രതിരോധം ഉൾപ്പെടെ പ്രാവർത്തികമാക്കാനാണ് സമഗ്ര ആരോഗ്യ സർവേയിലൂടെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 15 വീടുകൾക്ക് ഒരു ആരോഗ്യ വളിയർമാർ എന്ന കണക്കിൽ ബ്ലോക്കിലെ എല്ലാ വീടുകളിലും ആരോഗ്യ പ്രവർത്തകർ എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനു വേണ്ടി 2000 ആർദ്രം വളണ്ടിയർമാരെ വിദഗ്ധ പരിശീലനം നൽകി ബ്ലോക്കിൽ സജ്ജരാക്കി കഴിഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഷീന സനൽ കുമാർ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കവിതാ ഹരിദാസ്, ഇന്ദിരാ തിലകൻ, എം എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി പ്രസിഡന്റ് ജയൻ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ജേക്കബ്, ശ്രീഹരി, കെ ശ്രീദേവി, സിനിമോൾ ജോജി, ഡോ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി സ്നേഹജൻ  ബ്ലോക്ക് സെക്രട്ടറി രജിത്ത്  തുടങ്ങിയവർ സംസാരിച്ചു.

(പി.എൻ.എ. 1488/2018)

 

 

date